2024ലോടെ പുതിയവാഹനങ്ങളില്‍ 25 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ശ്രീനു എസ്
വ്യാഴം, 4 ഫെബ്രുവരി 2021 (16:01 IST)
2024ലോടെ പുതിയവാഹനങ്ങളില്‍ 25 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കെജരിവാളാണ് ഇക്കാര്യം പറഞ്ഞത്. ഇതില്‍ 2-3 ചക്രവാഹനങ്ങള്‍ക്ക് 30000 രൂപവരെ സബ്‌സിഡി നല്‍കുമെന്നും നാലു ചക്രവാഹനങ്ങള്‍ക്ക് 1.5 ലക്ഷം രൂപ സബ്‌സിഡി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 
 
കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് നികുതിയോ രജിസ്‌ട്രേഷന്‍ ചാര്‍ജോ നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article