വ്യക്തികളുടെ ഇലക്ട്രോണിക് ചികിത്സാ രേഖകൾ സംരക്ഷിക്കാൻ നിയമം ഒരുങ്ങുനു

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2018 (15:53 IST)
ജനങ്ങളുടെ ഇലക്ട്രോണിക് ആരോഗ്യ വിവരങ്ങളും ബയോ മെട്രിക് രേഖകളും ചോർത്തുന്നവർക്കെതിരെ നിയമ നിർമ്മാണത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചിലർ ചോർത്തുന്നു എന്ന വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് പൗരന്മാരുടെ ചികിത്സ രേഖകളുടെ സ്വകാര്യത സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നത്. 
 
മിക്ക ആശുപത്രികളിലും ചികിത്സാവിവരങ്ങൾ ഇപ്പോൾ സൂക്ഷിക്കുന്നത് ഇലക്ട്രോണിക്ക് രേഖകളായാണ്. ദേശീയ ഇലക്ട്രോണിക് ഹെൽത്ത് അതോറിറ്റിയിലെ പത്തംഗ സമിതി നിയമത്തിനായുള്ള കരടിന്റെ പ്രാഥമിക രൂപം തയ്യാറാക്കി.
 
ശാരിരിക മാനസിക ആരോഗ്യ നില, സെക്ഷ്വൽ ഓറിയന്റേഷൻ, വ്യക്തികളുടെ ബയോമെട്രിക് രേഖകൾ എന്നിവ ഇൻഫെർമേഷൻ ഇൻ ഹെൽത്ത്കെയർ സെക്യുരിറ്റി ആക്ട് എന്ന നിയമത്തിനു കീഴിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ദേശീയ- സംസ്ഥാന ഇലക്ട്രോണിക് ഹെൽത്ത് അതോറിറ്റികളുടെ നേതൃത്വത്തിലാണ് നിയമം നടപ്പിലാക്കുക.
 
നിയമം നടപ്പാക്കുന്നതോടെ ഡിജിറ്റൽ ആരോഗ്യ രേഖകളിലുള്ള പൂർണ്ണ ഉടമസ്താവകാശം പൗരന്മാർക്ക് സ്വന്തമാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article