കഴിഞ്ഞ ഒരു വര്‍ഷമായി ലോകായുക്തയുടെ കസേര ഒഴിഞ്ഞു കിടക്കുകയാണെന്നും ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നിട്ട് 120 ദിവസമായെന്നും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
ഏതായാലും, അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ലോകായുക്തയില്‍ നിയമനം നടന്നിരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടിക്ക് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍. വ്യാജ മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ലോകായുക്ത എ എ പിയെ സഹായിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ നിരീക്ഷണം.
ഇതിനിടയില്‍ ലോകായുക്തയുടെ നിയമനം വൈകുന്നതില്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും പ്രതിഷേധം അറിയിച്ചു.