മുംബൈയിലേത് എക്‌സ്‌ ഇ വകഭേദമല്ലെന്ന് റിപ്പോർട്ട്, ജനിതക പരിശോധനയിൽ സാമ്യമില്ല

Webdunia
ബുധന്‍, 6 ഏപ്രില്‍ 2022 (21:11 IST)
മുംബൈയിൽ എക്‌സ് ഇ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജനിതക പരിശോധനയിൽ പുതിയ വകഭേദവുമായി സാമ്യം കണ്ടെത്താനായില്ലെന്ന് അധികൃതർ വാർത്താ ഏജൻസിയെ അറിയിച്ചു.
 
നേരത്തേ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്‌സ് ഇ മുംബൈയിൽ റിപ്പോർട്ട് ചെയ്തതായി നഗരസഭ അറിയിച്ചിരുന്നു. ബിഎ 2 വകഭേദത്തെക്കാൾ 10 ശതമാനം വ്യാപനശേഷിയുള്ളതാണ് എക്‌സ് ഇ. ആദ്യമായി യുകെയിലായിരുന്നു ഈ വകഭേദം കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article