ഇന്ന് 15,940 പേര്‍ക്ക് കൂടി കോവിഡ്

ശനി, 25 ജൂണ്‍ 2022 (08:42 IST)
രാജ്യത്ത് 15,940 പുതിയ കോവിഡ് രോഗികള്‍. ആകെ കോവിഡ് രോഗികളുടെ എണ്ണം 4,33,78,234 ആയി. നിലവിലെ സജീവ കേസുകള്‍ 91,779 ആണ്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് രോഗവ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 4,205 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 3,981 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലും ആയിരത്തില്‍ കൂടുതല്‍ കേസുകള്‍ ഉണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍