മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി

വെള്ളി, 24 ജൂണ്‍ 2022 (08:03 IST)
ശിവസേനയിലെ വിമത നീക്കം മഹാരാഷ്ട്രയില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരമാകുന്നു. ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി ഫട്‌നാവിസ് കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന് ആലോചിക്കും. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനക്കുള്ളില്‍ വിമത നീക്കം ആരംഭിച്ചതോടെയാണ് മഹാസഖ്യ സര്‍ക്കാര്‍ ആടിയുലഞ്ഞത്. ഷിന്‍ഡെയെ പിന്തുണയ്ക്കുന്ന വിമത എംഎല്‍എമാരുടെ എണ്ണം 42 ആയി ഉയര്‍ന്നെന്നാണ് സൂചന. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍