പൊതുസ്ഥലത്തു നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ

വ്യാഴം, 23 ജൂണ്‍ 2022 (18:10 IST)
കോട്ടയം: പൊതുസ്ഥലത്തു നഗ്നത പ്രദർശിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം പെരുവന്താനം കൊടികുത്തി സ്വദേശി സുനീഷ് സുരേന്ദ്രൻ എന്ന 34 കാരനാണ് പോലീസ് പിടിയിലായത്. മുണ്ടക്കയം സി.ഐ എ.ഷൈൻ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞു രണ്ടരയോടെ വേലനിലം കവലയ്ക്കടുത്ത് തൊമ്മൻ റോഡിലായിരുന്നു സംഭവം. സ്വകാര്യ മൊബൈൽ കമ്പനി ടെക്‌നീഷ്യനായ ഇയാൾ അടുത്തുള്ള മൊബൈൽ ടവറിൽ പോയശേഷം തിരികെ വരുന്നതിനിടെയായിരുന്നു സംഭവം.
 
ഇയാൾ സഞ്ചരിച്ച വാഹന നമ്പർ സഹിതം മുണ്ടക്കയം പോലീസിൽ പരാതി എത്തിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. .   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍