17.5 വയസ് മുതൽ 23 വയസ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. 45 ശതമാനം മാർക്കോടെ പത്താം ക്ലാസ്/പ്ലസ് ടു പാസായിരിക്കണം. അതേസമയം ബിഹാർ,യുപി എന്നീ സംസ്ഥനങ്ങളിലടക്കം പലയിടത്തും പദ്ധതിക്കെതിരായ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങൾക്ക് കുറവ് വരാതെ ഇരുന്നിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.