550 ടണ്‍ മാഗി നശിപ്പിക്കുന്നു, കാരണമെന്തെന്ന് അറിഞ്ഞാല്‍ ഞെട്ടും
അനുവദനീയമായ അളവിലും കൂടുതൽ ലെഡിന്റെ അളവ് കണ്ടെത്തിയ മാഗി നശിപ്പിക്കുന്നു. സുപ്രീംകോടതിയുടെ അനുമറ്റി പ്രകാരമാണ് വിപണിയിൽ നിന്ന് തിരിച്ചെടുത്തതും സ്റ്റോക്ക് ഉണ്ടായിരുന്നതുമായ 550 ടണ്‍ മാഗി നശിപ്പിക്കുന്നത്.
രാജ്യത്തെ വിവിധ സ്‌ഥലങ്ങളിലായി 39 ഇടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന മാഗിയാണ് നശിപ്പിക്കുക. ഇവ നശിപ്പിക്കാനുള്ള അനുമതി തേടിയുള്ള നെസ്ലെയുടെ ഹർജിയെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി കോടതിയിൽ എതിർത്തില്ല.