ബിനീഷിനെ ചോദ്യം ചെയ്യാൻ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും, മലയാള സിനിമയിലേയ്ക്കും അന്വേഷണം

Webdunia
ഞായര്‍, 1 നവം‌ബര്‍ 2020 (09:42 IST)
ബെംഗളുരു: എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ തയ്യാറെടുത്ത് നർക്കോട്ടിക്സ് കൺ‌ട്രോൾ ബ്യൂറോയും. ഇഡി രജിസ്റ്റർ ചെയ്ത കേസിന്റെ വിശദാംശങ്ങൾ എൻസിബീ സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്തെത്തി ശേഖരിച്ചു. കസ്റ്റഡിയിൽ രണ്ടാംദിവസം ചോദ്യംചെയ്യൽ പുരോഗമിയ്ക്കവെയാണ് എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്തെത്തിയത്. അന്വേഷണം മലയാള സിനിമയിലേയ്ക്കും വ്യാപിച്ചേയ്ക്കും.
 
മുഹമ്മദ് അനൂപ് പ്രതിയായ മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ പ്രതി ചേർക്കുന്നതിനുള്ള പ്രാഥമിക നടപടിയുടെ ഭാഗമായാണ് എൻസിബി ഉന്നത ഉദ്യോഗസ്ഥൻ ഇഡി ആസ്ഥാനത്തെത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ബിനീഷ് കോടിയേരിയുടെയും അനൂപ് മുഹമ്മദിന്റെയും സിനിമ ബന്ധങ്ങൾ എൻസിബി അന്വേഷിയ്ക്കുന്നുണ്ട്. ഇഡി കസ്റ്റഡി അവസാനിയ്ക്കുന്ന തിങ്കളാഴ്ച എൻസിബി ബിനീഷിനെ കസ്റ്റഡിയിൽ അവശ്യപ്പെട്ടേക്കും.   

അനുബന്ധ വാര്‍ത്തകള്‍

Next Article