അന്തര്‍വാഹിനികള്‍ക്ക് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

Webdunia
വ്യാഴം, 8 മെയ് 2014 (15:03 IST)
അന്തര്‍വാഹിനി അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ റോബിന്‍ കെ ധോവന്‍. 
 
അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങള്‍ അന്തര്‍വാഹിനികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏറ്റവും ചെറിയ കാര്യങ്ങളില്‍പ്പോലും വലിയ സുരക്ഷയാണ് ഇന്ത്യന്‍ നേവിയുടെ അന്തര്‍വാഹിനികളില്‍ ഉറപ്പുവരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 
ഐഎന്‍എസ് സിന്ധുരക്ഷയെന്ന അന്തര്‍വാഹിനിയിലുണ്ടായ അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് കിട്ടിയിട്ടുള്ളത്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പിഴവുകള്‍ കണ്ടെത്തി ഭാവിയില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കുമെന്നും റോബിന്‍ പറഞ്ഞു.
 
അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള ഉപകരണങ്ങള്‍ വാങ്ങാനും അവ ഉപയോഗിക്കാന്‍ തക്കശേഷിയുള്ള നാവികരെ വാര്‍ത്തെടുക്കാനും ഇന്ത്യന്‍ നേവി ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ആവശ്യമെങ്കില്‍ നാവികരെ വിഗദശങ്ങളിലയച്ച് പിരിശീലിപ്പിക്കാനും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ആര്‍.കെ ധോവന്‍ പറഞ്ഞു.
 
കൊച്ചി നാവികസേനാ ആസ്ഥാനത്തിന് തീവ്രവാദി ആക്രമണഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.