ദേശീയ ജലപാതയിലേക്ക് കേരളത്തില്‍ നിന്ന് 11 നദികളെ ഉള്‍പ്പെടുത്തി. കേന്ദ്ര ഷിപ്പിംഗ്- തുറമുഖ വകുപ്പ്മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. പമ്പ,ഭാതപ്പുഴ,ചാലിയാര്‍,കോരപ്പുഴ,ഇടമലയാര്‍,മുവാറ്റുപുഴയാര്‍ തുടങ്ങിയ 11 നദികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചരക്കു ഗതാഗതം സുഗമമാക്കുന്നതും ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതും ലക്ഷ്യമിട്ടാണ് രാജ്യത്തെ 101 നദികളെ ബന്ധിപ്പിച്ച് ദേശീയ ജലപാതയൊരുക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.