ആരോഗ്യഐഡിക്ക് ലൈംഗിക താല്പര്യം,രാഷ്ട്രീയ ആഭിമുഖ്യം,ജാതിവിവരം ശേഖരിക്കും: വിവാദവ്യവസ്ഥകളുമായി കേന്ദ്രം
ഓരോ വ്യക്തിയുടെയും ആരോഗ്യ വിവരങ്ങള്‍ അടങ്ങുന്ന ഐ.ഡി. തയ്യാറാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്രദിനത്തിൽ നൽകിയ പ്രസംഗത്തിൽ വ്യക്തമായിരുന്നു. ഇതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രാകയം കരട് നയം പുറത്തിറക്കിയിരിക്കുന്നത്. കരട് ആരോഗ്യ നയത്തില്‍ സെപ്റ്റംബര്‍ മൂന്നുവരെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. അതേസമയം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് പുതിയ നയമെന്ന വിമർശനവും ശക്തമായിട്ടുണ്ട്.
രോഗങ്ങളും ചികിത്സാ വിവരങ്ങളും നല്‍കുന്നതിനു പുറമേ ജാതി, മതവിശ്വാസം, ലൈംഗിക താല്‍പര്യം, ബാങ്ക് ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയും സര്‍ക്കാരിന് നൽകണമെന്ന വ്യവസ്ഥയാണ് ഇപ്പോൾ വിമർശനത്തിനിടവരുത്തുന്നത്. അതേസമയം ഇത് നല്‍കാതിരിക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കരടില്‍ പറയുന്നുണ്ട്. താത്പര്യമുണ്ടെങ്കില്‍ മാത്രം ഈ വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. അല്ലാത്ത പക്ഷം ഈ ഹെൽത്ത് കാർഡ് വേണ്ടെന്ന് വെക്കാൻക്വ്യക്തികൾക്ക് അവകാശമുണ്ടെന്നും കരടിൽ പറയുന്നു.