എല്ലാ ഇന്ത്യക്കാർക്കും ഡിജിറ്റൽ ഹെൽത്ത് ഐഡി, ദേശീയ ഡിജിറ്റൽ ആരോഗ്യപദ്ധതി പ്രഖ്യാപിച്ചു

ശനി, 15 ഓഗസ്റ്റ് 2020 (10:47 IST)
രാജ്യത്തെ എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ നമ്പർ നൽകുന്ന ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്രദിന പ്രസംഗത്തിലാണ് മോദിയുടെ പ്രഖ്യാപനം.പൂര്‍ണ്ണമായും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭം ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
 
പദ്ധതിപ്രകാരം ഓരോ ഇന്ത്യക്കാരനും ഹെൽത്ത് ഐഡി കാർഡ് നൽകും. ഓരോ തവണ ഒരു ഡോക്‌ടറെയോ ഫാർമസിയെയോ സന്ദർശിക്കുമ്പോൾ ഈ ഹെൽത്ത് കാർഡിൽ ലോഗിൻ ചെയ്യണം.ഡോക്ടറെ കണ്ടതുമുതല്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ വരെ എല്ലാം നിങ്ങളുടെ ആരോഗ്യ പ്രൊഫൈലില്‍ ലഭ്യമാകും പ്രധാനമന്ത്രി വിശദീകരിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍