തങ്ങളുടെ വീട്ടിൽ നിന്നും പെൺകുട്ടി പൂ മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടുകാര്‍ രംഗത്ത് വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് ഇത് ജാതിതർക്കമായി മാറി. ഇതിന് പിന്നാലെയാണ് ദളിത് സമുദായത്തില്‍പ്പെട്ടവരെ ഗ്രാമത്തിൽ നിന്നും പുറത്താക്കാൻ ഒരു വിഭാഗം യോഗം ചേർന്ന് തീരുമാനിച്ചത്. സംഭവം പോലീസിനെയും ജില്ലാ ഭരണഗൂഡത്തിനെയും അറിയിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല.പ്രശ്നത്തില്‍ ഇടപെടുമെന്നും വീണ്ടും സമാധാന യോഗം സംഘടിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് സബ് കളക്ടർ അറിയിച്ചു.