ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപത്തിലുള്ള പകര്‍പ്പ് ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 30 ഓഗസ്റ്റ് 2024 (17:24 IST)
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപത്തിലുള്ള പകര്‍പ്പ് ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച നിര്‍ദേശം ചീഫ് സെക്രട്ടറിക്കാണ് കമ്മീഷന്‍ നല്‍കിയത്. റിപ്പോര്‍ട്ടിന്റെ ചില പ്രധാനപ്പെട്ട ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതോടെ പ്രമുഖരായ പലരുടെയും പേരുകള്‍ പുറത്തുവന്നില്ലെന്ന് ആരോപണം ഉണ്ടായി. കഴിഞ്ഞദിവസം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി ദേശീയ വനിതാ കമ്മീഷന് ഇത് സംബന്ധിച്ച പരാതി നല്‍കിയിരുന്നു. റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്.
 
സര്‍ക്കാരിന് വേണ്ടപ്പെട്ടവരെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് ആരോപണം. അതേസമയം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷ്, സിദ്ദിഖ്, ജയസൂര്യ, മണിയന്‍പിള്ള രാജു ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article