ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ചതുകൊണ്ട് നടന്‍ പൃഥ്വിരാജ് അത്ര പെര്‍ഫെക്റ്റാണെന്ന് പറയാന്‍ നോക്കണ്ടെന്നും മോഹന്‍ലാലിനോട് ചോദിച്ചാലും ഇതേ മറുപടിയായിരിക്കും ലഭിക്കുകയെന്നും നടി ഷക്കീല. ഈ വിഷയത്തില്‍ ഞാനും നിങ്ങളും പറയുന്നത് തന്നെയല്ലേ പൃഥ്വിരാജും പറഞ്ഞത്. അതല്ലാതെ പൃഥ്വിരാജ് എന്ത് ചെയ്തു. അന്വേഷണ നടത്തണം. ആരോപണം സത്യമാണോയെന്ന് അറിയണം. ശേഷം പ്രതികളെ ശിക്ഷിക്കണം. ഇതാണല്ലോ പൃഥ്വിരാജ് പറഞ്ഞത്. ഇതുതന്നെയല്ലേ നമ്മളും പറയുന്നത്. മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ പൊതുവേ പറയുന്ന ഉത്തരമാണ് ഇത്. ഇതിന്റെ പേരില്‍ പൃഥ്വിരാജിനെ പറ്റി സംസാരിക്കേണ്ട ആവശ്യം പോലും ഇല്ല. മോഹന്‍ലാലിനോട് പോയി ഈ കാര്യം ചോദിച്ചാലും പൃഥ്വിരാജ് പറഞ്ഞ അതേ മറുപടി തന്നെയായിരിക്കും അദ്ദേഹം പറയുന്നത്.