യുഎസ്, അയർലൻഡ് സന്ദർശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിച്ചു

Webdunia
ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (07:58 IST)
ഏഴുദിവസത്തെ അയർലൻഡ്, യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്ര തിരിച്ചു. ഒരു ദിവസം അയര്‍ലന്‍ഡില്‍ ചെലവഴിക്കുന്ന മോഡി തലസ്ഥാനമായ ഡബ്ലിനിൽ ഐറിഷ് ഭരണതലവൻ എൻഡ കെന്നിയുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് പ്രധാനമന്ത്രി അഞ്ച് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പുറപ്പെടും. യുഎസില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെുടുക്കും.

1956നു ശേഷം അയർലൻഡ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോഡി. സാമ്പത്തിക സഹകരണത്തിനും വ്യാപാരത്തിനുമായിരിക്കും ഐറിഷ് ഭരണതലവൻ എൻഡ കെന്നിയുമായി കൂടിക്കാഴ്ചയില്‍ വരുക. ഇന്ന് അയര്‍ലന്‍ഡില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ ന്യൂയോര്‍ക്കിലെത്തും. യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് മോഡി യുഎസിലേക്കു പോകുന്നത്.

യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് മോഡി യുഎസിലേക്കു പോകുന്നത്. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനു മുൻപ് അദ്ദേഹം സിലിക്കൺ വാലി സന്ദർശിക്കും. ഇന്ത്യയിലെയും യുഎസിലെയും കമ്പനി സിഇഒമാര്‍ പങ്കെടുക്കുന്ന സിഇഒ ഫോറത്തിന്റെ സമാപന സെഷനില്‍ മോഡി പങ്കെടുക്കും. 500ഓളം വരുന്ന കമ്പനി സിഇഒമാര്‍ക്ക് പ്രധാനമന്ത്രി അത്താഴ വിരുന്നും ഒരുക്കും.

26, 27 തിയ്യതികളില്‍ കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയിലെത്തുന്ന മോഡി ഫേസ്‌ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ആപ്പിള്‍ സിഇഓ ടിം കുക്ക്, ഗൂഗിള്‍ സുന്ദര്‍ പിച്ചെയ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. 28ന് ന്യൂയോര്‍ക്കില്‍ മടങ്ങിയെത്തുന്ന പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുമായി ചര്‍ച്ച നടത്തും.