"രണ്ട് സഭകളിലും കൂടി 100 എംപി‌മാർ തികച്ചില്ല": കോൺഗ്രസിനെ പരിഹസിച്ച് നരേന്ദ്രമോദി

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2020 (16:08 IST)
പാർലമെന്റിൽ കോൺഗ്രസിന്റെ അംഗബലത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയിലും ലോക്‌സഭയിലും കൂടി 100 എംപിമാരെ തികയ്ക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് മോദിയുടെ പരാമർശം. ബിഹാറിലെ ഫോര്‍ബെസ്ഗഞ്ചില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കോൺഗ്രസ് പ്രസംഗിക്കുന്നതൊന്നും നടപ്പാക്കില്ല. അതിനാലാണ് പാര്‍ലമെന്റില്‍ അവര്‍ ഇപ്പോഴും നൂറില്‍ താഴെ അംഗബലത്തില്‍ തുടരുന്നത്. മോദി പറഞ്ഞു. കഴിഞ്ഞദിവസം ഒമ്പത് ബിജെപി എംപിമാര്‍ കൂടി രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ആദ്യമായി എന്‍ഡിഎയുടെ രാജ്യസഭാംഗത്വം 100 കടന്നിരുന്നു. എൻഡിഎയുടെ 104 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. 121 ആണ് രാജ്യസഭയിൽ ഭൂരിപക്ഷം നേടാനാവശ്യമുള്ള അംഗസ‌ഖ്യ. 
 
നിലവിൽ കോൺഗ്രസിന് . ലോകസഭയിലെ സീറ്റുകള്‍ കൂടി ചേര്‍ന്നാലും ഇത് 89 ല്‍ നില്‍ക്കും. 14 സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് എംപിമാര്‍ ഇല്ല. ദേശീയരാഷ്ട്രീയത്തിൽ ഏറ്റവും നിർണായകമായ യു‌പിയിൽ നിന്നും ഒരു എംപി മാത്രമാണ് കോൺ‌ഗ്രസിനുള്ളത്. കോൺഗ്രസ് അധ്യക്ഷ കൂടിയായ സോണിയാ ഗാന്ധിയാണത്.

അനുബന്ധ വാര്‍ത്തകള്‍

Next Article