ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ച് അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. ബലൂചിസ്ഥാനില്‍ പാക് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മോഡി നടത്തിയ പ്രസ്താവനയെ ആണ് ഹമീദ് കര്‍സായി പിന്തുണച്ചത്.
ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമെതിരെ പാക് അധികൃതര്‍ നിരന്തരം പ്രസ്താവനകള്‍ നടത്താറുണ്ട്. ബലൂചിസ്ഥാന്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്. ഇത് ആദ്യമായാണ് പാക് ആഭ്യന്തരവിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും ഹമീദ് കര്‍സായി പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് കര്‍സായിയുടെ പ്രതികരണം.
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ഏതെങ്കിലും ഭാഗത്ത് ഇന്ത്യ ഒരു നിഴല്‍ യുദ്ധത്തിന് ഉദ്ദേശിക്കുന്നതായി തോന്നുന്നില്ല. ബലൂചിസ്ഥാന്‍ നിഴല്‍ യുദ്ധത്തിലേക്ക് പോവുന്നത് ശരിയല്ലെന്നും കര്‍സായി പറഞ്ഞു.