പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളം പുകഴ്‌ത്തി കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതി രംഗത്ത്. ആയിരം വര്‍ഷത്തിനു ശേഷം പ്രത്യക്ഷനായ രക്ഷകനാണ് മോഡി. രാജ്യം കഴിഞ്ഞ ആയിരം വര്‍ഷമായി ഒരു രക്ഷകനു വേണ്ടി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ മോഡിയുടെ രൂപത്തിലാണ് ആ രക്ഷകന്‍ എത്തിയതെന്നും ഉമാ ഭാരതി പറഞ്ഞു. കഴിഞ്ഞ ദിവസം ജയ്‌പൂരില്‍ ജല്‍ ക്രാന്തി അഭിയാന്‍ പദ്ധതി ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അസാധരണനായ പ്രധാനമന്ത്രിയാണ്. അദ്ദേഹം രാജ്യത്തെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നേതാവാണ്. എല്ലാം അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന മോഡി ആയിരം വര്‍ഷത്തിനു ശേഷം പ്രത്യക്ഷനായ രക്ഷകനാണെന്നും ഉമാ ഭാരതി പറഞ്ഞു. ഗംഗാ നദി വൃത്തിയാക്കുന്നത് നമ്മുടെ സാമ്പത്തിക അജണ്ടയാണ്. ഇതില്‍ കാവി അജണ്ട കാണേണ്ടതില്ല. ഇന്ത്യയില്‍ നദികള്‍ക്ക് പൂജനീയ സ്‌ഥാമാണ് നല്‍കിവന്നിരുന്നത്. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനും കര്‍ഷകരുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നതിനുമുളള അജണ്ടയെന്നും കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കി. ഹിന്ദുക്കളും മുസ്ലീങ്ങളും അടക്കം രാജ്യത്തെ 50 കോടി ജനങ്ങളുടെ ഉപജീവനം ഇതുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും ഉമാഭാരതി പറഞ്ഞു.