ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ദിം യോങ് കിം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിക്കും. രജ്യത്ത് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി നേരിട്ടറിയാനാണ് ലോകബാങ്ക് പ്രസിഡന്റ് മോഡിയെ കാണുന്നത്,
ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ സാമ്പത്തിക, വിവരശേഷി വിഭവങ്ങള്‍ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തുവാനാകും എന്നതും ചര്‍ച്ചാവിഷയമാവും.മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായും ദിം ചര്‍ച്ച നടത്തും.