അവസാനിക്കുന്നില്ല നോട്ട് ദുരന്തം; ഫീസ് അടയ്ക്കാനുള്ള പണം പിൻവലിക്കാൻ കഴിഞ്ഞില്ല, വിദ്യാർത്ഥി തൂങ്ങിമരിച്ചു

ബുധന്‍, 23 നവം‌ബര്‍ 2016 (18:25 IST)
രാജ്യത്ത് നിന്നും നോട്ട് പിൻവലിച്ച സംഭവത്തിൽ പ്രതിഷേധങ്ങൾ അനുദിനം വർധിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ഇതിനിടയിൽ ബാൻഡയിൽ നിന്നും ലഭിക്കുന്ന വാർത്തയും ഞെട്ടിക്കുന്നതാണ്. പരീക്ഷ ഫീസടക്കാനുളള പണം ബാങ്കില്‍നിന്നു പിന്‍വലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബാന്‍ഡ ജില്ലയില്‍ പതിനെട്ടുകാരനായ വീട്ടിൽ തൂങ്ങി മരിച്ചത്.
 
പാഞ്ചനി ഡിഗ്രി കോളേജിലെ ബി എസ് സി വിദ്യാര്‍ഥിയായിരുന്ന സുരേഷ് സ്കൂൾ ഫീസ് അടക്കുന്നതിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാങ്കിനു മുന്നിൽ ക്യൂ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഫീസ് അടയ്ക്കാന്‍ കഴിയാതെ വന്നതിന്റെ മനോവിഷമത്തിലാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
 
സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ബാങ്ക് ആക്രമിച്ചു. പൊലീസ് എത്തിയാണ് അന്തരീക്ഷം ശാന്തമാക്കിയത്. പണത്തിനായി അച്ഛനോടൊപ്പം ക്യൂ നിന്ന നാല് വയസ്സുകാരി മരണപ്പെട്ടതും, ചികിത്സിക്കാൻ പണമില്ലാതെ പെൺകുട്ടി മരിച്ചതും ഈ കഴിഞ്ഞ ദിനങ്ങളിലാണ്.

വെബ്ദുനിയ വായിക്കുക