മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോഡി ഇന്ന് ഉച്ചകഴിഞ്ഞ് കൂടിക്കാഴ്ച് നടത്തും. മൂന്ന് ദിവസത്തെ ചൈനീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന മോദി 17 ന് മങ്കോളിയയും, 18 ന് ദക്ഷിണ കൊറിയയും സന്ദര്‍ശിക്കും.
അതിർത്തി തർക്കവും, അതിര്‍ത്തിയില്‍ ചൈന ട്രെയിന്‍ പാളം നിര്‍മിക്കുന്നതും, അരുണാചൽ പ്രദേശ് വിഷയവും ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം; കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചൈനീസ് ദിനപത്രം മോഡിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യക്കാർക്കിടയിൽ തന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിന് വിവിധ തന്ത്രങ്ങൾ പയറ്റുന്നയാളാണ് മോഡിയെന്നും.
കൊച്ചു കൊച്ചു തന്ത്രങ്ങളിലൂടെ പ്രതിച്ഛായ വർദ്ധിപ്പിക്കാന്‍ അദ്ദേഹം വന്‍ ശ്രമമാണ് നടത്തുന്നതെന്നുമാണ് ചൈനയിലെ ഗ്ലോബൽ ടൈംസ് എന്ന ദിനപത്രം പറഞ്ഞത്. തർക്ക പ്രദേശമായ അരുണാചൽ പ്രദേശ് മോഡി ഒരിക്കലും സന്ദർശിക്കരുതെന്നും ലേഖനം ആവശ്യപ്പെടുന്നുണ്ട്.ഈ ആഴ്‌ചയാണ്
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.