ബിജെപി ദേശീയ അദ്ധ്യക്ഷനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ അമിത് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെല്ലാം ഷായെ പിന്തുണച്ചതോടെയാണ് പാര്‍ട്ടിയുടെ നിയന്ത്രണം വീണ്ടും അമിത് ഷായിലെത്തിയത്.
അതേസമയം മുതിർന്ന നേതാക്കളും മാർഗദർശൻ മണ്ഡൽ സമിതിയിൽ അംഗങ്ങളുമായ എൽകെ അദ്വാനി, മുരളീമനോഹർ ജോശി, യശ്വന്ത് സിൻഹ എന്നിവർ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ നിന്ന് വിട്ടു നിന്നു.
പ്രസിഡന്റ് പദവിയില്‍ അമിത് ഷായുടെ നിലവിലെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഇന്നു മുതല്‍ മൂന്നു വര്‍ഷമാണ് പുതിയ കാലാവധി. അമിത് ഷായുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞത് അധ്യക്ഷ പദവിയിലേക്ക് വീണ്ടും എത്തുന്നതിനു വഴി തുറന്നു. എന്നാല്‍ ഡല്‍ഹി, ബിഹാര്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കേണ്ട തിരിച്ചടി ചെറുതായിരുന്നില്ല.