അഴിമതി അവസാനിപ്പിക്കാന്‍ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോള്‍ പാർലമെന്റ് നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്: പ്രധാനമന്ത്രി

തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (15:14 IST)
കോൺഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാർ അഴിമതി അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ പാർലമെന്‍റ് നിർത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന പരിവർത്തൻ റാലിയില്‍ പങ്കെടുത്തു സംസാരിക്കവെ മോദി കുറ്റപ്പെടുത്തി. 
 
നോട്ടുകള്‍ അസാധുവാക്കിയത് ജനങ്ങൾക്ക് വളരെ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന കാര്യം തനിക്കറിയാം. എന്നാൽ രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ഒരിക്കലും നിരാശരാകേണ്ടി വരില്ല. കള്ളപ്പണം ബാങ്കിൽ നിക്ഷേപിച്ചാൽ സുരക്ഷിതരായി എന്ന് കരുതുന്നത് മൗഢ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക