മോഡിയുടെ സത്യപ്രതിജ്ഞയ്ക്ക് ചെലവായത്: 17.60 ലക്ഷം രൂപ
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിന് ചെലവായത് 17.60 ലക്ഷം രൂപ. ഫർണിച്ചർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് ഇത്രയും തുക ചെലവായത്.
മേയ് 26ന് രാഷ്ട്രപതി ഭവൻ അങ്കണത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. 4017 അതിഥികൾ ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ സാർക് രാജ്യങ്ങളിലെ തലവന്മാർ അടക്കമുള്ളവർ പങ്കെടുത്തിരുന്നു.
വിവരാവകാശ പ്രവർത്തകനായ രമേഷ് വർമ നൽകിയ അപേക്ഷയിലന്മേലാണ് രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് ഇങ്ങനെ മറുപടി നൽകിയത്. അതേസമയം ചടങ്ങുകൾക്ക് ചെലവായ തുകയുടെ റെക്കാഡുകൾ സൂക്ഷിക്കാറില്ലെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.