മുഖ്യമന്ത്രിയാക്കില്ല; മഹാരാഷ്ട്ര മന്ത്രി നാരായൺ റാണെ രാജിവെച്ചു
മഹാരാഷ്ട്ര വ്യവസായ മന്ത്രി നാരായൺ റാണെ രാജിവെച്ചു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനുമായുള്ള അഭിപ്രായ ഭിന്നതകളാണ് രാജിയില്‍ കലാശിച്ചതെന്ന് പറയുന്നത്. രാജിക്കത്ത് ചവാന് അയച്ചു നൽകിയെങ്കിലും അത് ഇതുവരെ സ്വീകരിച്ചിട്ടില്ല. 2005ൽ ശിവസേന വിട്ട് കോൺഗ്രസിൽ ചേരുന്പോൾ മുഖ്യമന്ത്രി പദം നൽകാമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നു.