നാഗാലാന്‍ഡിലെ കോണ്‍ഗ്രസ് എം‌എല്‍‌എമാര്‍ മുഴുവനും ബിജെപിയില്‍ ചേര്‍ന്നു...!

തിങ്കള്‍, 23 നവം‌ബര്‍ 2015 (13:27 IST)
കോണ്‍ഗ്രസ് മുക്ത ഭാരതം അതാണ് ബിജെപിയുടെയും അധ്യക്ഷന്‍ അമിത്‌ഷായുടെയും സ്വപ്നം. ഇപ്പോഴിതാ രാജ്യം കൊണ്‍ഗ്രസ് മുക്തമായില്ലെങ്കില്‍ രാജ്യത്ത് ഒരു സംസ്ഥാനന്‍ കോണ്‍ഗ്രസ് മുക്തമായിരിക്കുകയാണ്.

നാഗാലാന്‍ഡാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കാകെ നാണക്കേടായിരിക്കുന്നത്. നാഗാലാന്‍ഡ് നിയമസഭയിലെ മുഴുവന്‍ കോണ്‍ഗ്രസ് എം‌എല്‍‌എമാരും ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണിപ്പോള്‍. ഇതോടെ നിയംസഭയില്‍ കോണ്‍ഗ്രസിന് പ്രാതിനിത്യമില്ലാതായി.

കോണ്‍ഗ്രസിന്റെ ആകെയുണ്ടായിരുന്ന എട്ട് എം‌എല്‍‌എമാരാണ് ഭരണകക്ഷിയായ കോണ്‍ഗ്രസ് - എന്‍പി‌എഫ് സഖ്യത്തോടൊപ്പം ചേര്‍ന്നത്. എല്‍‌എല്‍‌എമാര്‍ മുഴുവനും പോയതിനാല്‍ കൂറുമാറ്റ നിരോധന നിയമം ഇവര്‍ക്ക് ബാധകമാകില്ല.

അതേസമയം കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷന്‍ കെ തെരിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് എം‌എല്‍‌എമാര്‍ പാര്‍ട്ടിവിട്ടതെന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസ് മുക്തമായ മറ്റൊരു സംസ്ഥാനം രൂപപ്പെട്ടു എന്നാണ് ബിജെപി നേതാവ് രാം മാധവ് ഇതിനോട് പ്രതികരിച്ചത്.

വെബ്ദുനിയ വായിക്കുക