കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു. സര്‍ക്കാരിനും രാജ്യത്തിനും കനത്ത നഷ്ടമാണ് മുണ്ടെയുടെ വിയോഗത്തിലൂടെ സംഭവിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മോഡി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ മരണം ഞെട്ടിക്കുന്നതാണ്.
ജനങ്ങളുടെ നേതാവയിരുന്നു മുണ്ടെ. പിന്നോക്ക സമുദായത്തില്‍ നിന്നും ഉയരങ്ങളിലെത്തുകയും വിശ്രമമില്ലാതെ ജനങ്ങളെ സേവിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു അദ്ദേഹമെന്നും മോഡി അനുസ്മരിച്ചു.
ഇന്ന് രാവിലെ വാഹനാപകടത്തിലാണ് മുണ്ടെ മരണമടഞ്ഞത്. തന്‍െറ മണ്ഡലമായ ബീഡില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ മുംബൈയിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടിലേക്ക് തിരിക്കുമ്പോഴാണ് മുണ്ടെയുടെ വാഹനം അപകടത്തില്‍ പെട്ടത്.
മുണ്ടെയുടെ അംബാസഡറില്‍ ഒരു ഇന്‍ഡിക കാര്‍ ഇടിക്കുകയായിരുന്നു. ഇന്‍ഡികയുടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന പേഴ്സണല്‍ അസിസ്റ്റന്‍റും ഡ്രൈവറും സുരക്ഷിതരാണ്.