വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അധ്യാപകന് അറസ്റ്റില്‍. ഇതേ സ്കൂളിലെ കോച്ചിംഗ് അധ്യാപകനും സഹായിയും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ഒരു സ്കൂളിലെ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയായ ചന്ദ്രബാബു സിംഗ് (18) എന്ന ചന്ദന്‍ ആണ് ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് നടത്തിയ കൂടുതല്‍ അന്വേഷണാത്തിലാണ് സ്കൂളിലെ കോച്ചിംഗ് അധ്യാപകന് നയീം അഖ്തറിനെ പൊലീസ് പിടികൂടിയത്.
ഇയാളും സഹായിയും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹായി ഒളിവിലാണ്. എന്നാല്‍ കൊലപാതകത്തിനുള്ള കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.