മഹാരാഷ്ട്രയില്‍ സഹപ്രവർത്തകന്റെ വെടിയേറ്റ് മലയാളി ജവാനും എ എസ് ഐയും മരിച്ചു
മഹാരാഷ്ട്ര രത്നഗിരിയിൽ സി ഐ എസ് എഫ് ജവാന്റെ വെടിയേറ്റ് മലയാളി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. മലയാളിയായ പി റനീഷ് എഎസ്ഐ ബാലു ഗണപതി ഷിൻഡേ എന്നിവരാണ് മരിച്ചത്. സഹപ്രവർത്തകനായ കോൺസ്റ്റബിൾ ഹരീഷ് കുമാർ ആണ് വെടിയുതിർത്തത്.
രത്നഗിരി ഗ്യാസ് ആൻഡ് പവർ എന്ന കമ്പനിയിൽ സുരക്ഷാ ചുമതലയിലുള്ള കോൺസ്റ്റബിളാണ് ഹരീഷ് കുമാർ. ഇന്നലെ രാത്രിയാണ് ഹരീഷ് കുമാർ വെടിവെപ്പ് നടത്തിയത്. സഹപ്രവർത്തകരെ വെടിവെച്ച ശേഷം ഹരീഷ് എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയ്ക്കു നേരെ നിറയൊഴിക്കുകയും സ്വയം വെടിവയ്ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‍.