21.70 കോടി വിലയുള്ള ഹെറോയിനുമായി 53കാരി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 20 ഒക്‌ടോബര്‍ 2021 (18:03 IST)
21.70 കോടി വിലയുള്ള ഹെറോയിനുമായി 53കാരി പിടിയില്‍. മുംബൈ പൊലീസ് ആന്റി നാര്‍ക്കോട്ടിക് സെല്‍ ആണ് സിയോണ്‍ കോലിവാഡയില്‍ നിന്ന് 53കാരിയെ പിടികൂടിയത്. 7.2 കിലോ ഹെറോയിനാണ് ആമിന ഹംസാ ഷെയ്ക് ആലിയസ് ലാലി എന്ന സ്ത്രീയില്‍ നിന്നും പിടികൂടിയത്. മുംബയിലെ ചെറുകിട മയക്കുമരുന്ന് കച്ചവടക്കാര്‍ക്ക് വില്‍ക്കാനായിരുന്നു പദ്ധതിയിട്ടുരുന്നത്. ഇതിനു മുന്‍പും നിരോധിത മയക്കുമരുന്നുകള്‍ വിറ്റതിന് ഇവര്‍ അറസ്റ്റിലായിട്ടുണ്ട്. 2015ലും 2018ലുമാണ് ഇവര്‍ അറസ്റ്റിലായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍