'ജൂലൈ ആറിന് കുട്ടികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകിയതിന് ശേഷം 'പൊലീസ് ഡിഡി' കാമ്പെയിന്റെ പ്രവർത്തകർ സ്‌കൂൾ വിട്ട് പോകുകയും പിന്നീട് പത്ത് ദിവസം കഴിഞ്ഞ് ആ സ്‌കൂൾ പ്രിൻസിപ്പൾ എന്നെ വിളിക്കുകയും ഒരു കുട്ടിക്ക് ഞങ്ങളുടെ ടീമിനെ വീണ്ടും കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആദ്യമൊക്കെ വൾ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് ശാരീരികമായി ഏറ്റുവാങ്ങേണ്ടി വന്ന പീഡന കഥ വ്യക്തമാക്കുകയും ചെയ്‌തു."
തുടർന്ന് അഗ്രിപ്പാട പൊലീസ് ആ കുട്ടിയുടെ പിതാവിനെ അറസ്‌റ്റുചെയ്‌തു. 'ആദ്യമായി ഏപ്രിൽ മാസത്തിൽ ഭാര്യയും ആൺമക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയം അമ്മായിയമ്മയോട് പുറത്ത് പോകാൻ ആവശ്യപ്പെടുകയും കുട്ടിയെ പീഡനത്തിന് നിർബന്ധിതയാക്കുകയുമായിരുന്നു. ഇത് നിരവധി തവണ ആവർത്തിച്ചപ്പോൾ മറ്റൊരു മാർഗ്ഗവുമില്ലാതെ കുട്ടി അമ്മയോട് കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ഫലം ഒന്നുംതന്നെ ഉണ്ടായില്ല.' ഐ പി സി സെക്ഷൻ 376 (റേപ്പ്) പ്രകാരവും പോസ്‌കോ ആക്‌ട് പ്രകാരവും കേസ് രജിസ്‌റ്റർ ചെയ്‌തെന്ന് സീനിയർ ഇൻസ്‌പെക്‌ടർ വ്യക്തമാക്കി.