ദാവൂദ് പാകിസ്ഥാനില്‍ തന്നെ; ഫോട്ടായടക്കമുള്ള തെളിവുകളുമായി ഇന്ത്യ

Webdunia
ശനി, 22 ഓഗസ്റ്റ് 2015 (08:41 IST)
1993ലെ മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ തന്നെയാണെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. കറാച്ചിയിലെ ക്ലിഫ്ടൺ റോഡിലെ വസതിയിലാണ് ദാവൂദ് താമസിക്കുന്നതെന്ന് വ്യക്തമാക്കിയ ഇന്ത്യ അധോലോകനായന്റെ ഏറ്റവും പുതിയ ചിത്രവും പുറത്തുവിട്ടു. ഈ മാസം നടക്കുന്ന ഇന്ത്യ- പാക് ഉപദേഷ്‌ടാക്കളുടെ ചര്‍ച്ചയില്‍ രേഖകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറും.

കറാച്ചിയിൽ ദാവൂദ് താമസിക്കുന്ന സ്ഥലത്തെ ടെലിഫോൺ ബില്ലുകൾ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. ദാവൂദിന്റെ കൈവശം മൂന്നു പാകിസ്ഥാൻ പാസ്‌പോർട്ടുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയുടേത് വെറും ആരോപണങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് പാകിസ്ഥാന്‍ ആരോപണങ്ങള്‍ തള്ളിയിരുന്നു.