മുല്ലപ്പെരിയാര്‍: പരിസ്ഥിതി ആഘാതപഠനാനുമതി റദ്ദാക്കണമെന്ന് തമിഴ്‌നാട്

Webdunia
ശനി, 13 ഡിസം‌ബര്‍ 2014 (19:26 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ വീണ്ടും തമിഴ്നാട് രംഗത്ത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.

മുല്ലപ്പെരിയാറിനെ സംബന്ധിച്ചുള്ള എല്ലാ കേസുകള്‍ക്കും തീര്‍പ്പ് കല്‍പ്പിച്ചതാണെന്നും. അണക്കെട്ടിന്റെ ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്നും പനീര്‍ശെല്‍വം കത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്. നിലവിലെ കേരളത്തിന്റെ നീക്കം സുപ്രീംകോടതിയുടെ വിധികള്‍ക്ക് മേലുള്ള കടന്നു കയറ്റമാണെന്നും. അതിനാല്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം നല്‍കിയ പരിസ്ഥിതി ആഘാത പഠന അനുമതി  നടത്താന്‍ അനുവദിക്കരുതെന്നും കത്തില്‍ പറയുന്നു.

കഴിഞ്ഞമാസം അണക്കെട്ടില്‍ ജല നിരപ്പ് ഉയര്‍ന്നതിനെ സമീപത്തെ 1300റോളം ഹെക്ടര്‍ വനം വെള്ളം കയറി നശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിനെ കേരളം സമീപിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.