മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കും: ജയലളിത

Webdunia
ശനി, 23 ഓഗസ്റ്റ് 2014 (10:56 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ജലനിരപ്പ് ഉയര്‍ത്തുന്നതിനായി അണക്കെട്ടില്‍ അവശേഷിക്കുന്ന അറ്റകുറ്റപ്പണികള്‍ വേഗം പൂര്‍ത്തിയാക്കുമെന്നും ജയലളിത വ്യക്തമാക്കി.

ജലനിരപ്പ് ഉയര്‍ത്തിയതിന് അഞ്ചു ജില്ലകളിലെ കര്‍ഷകര്‍ മധുരയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജയലളിത. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുമതി നല്കിയ സുപ്രീം കോടതി വിധിക്ക് നന്ദിയുണ്ടെന്നും.

ഈ വിധി ജനങ്ങളുടെ വിജയമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാടിന് ലഭിച്ച നീതിയുടെ ആഘോഷമാണ് ഇതെന്നും ജയലളിത പറഞ്ഞു.