പുതിയ ബ്രഹ്മോസ് മിസൈലുകൾ നിർമിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. റഷ്യയുമായി ചേര്‍ന്ന് 600 കിലോമീറ്ററിലധികം ദൂരം പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈൽ വികസിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. പാക്കിസ്ഥാനെ മുഴുവനായും പ്രഹരപരിധിയിൽ കൊണ്ടുവരാനാണ് ഇത്തരമൊരു പദ്ധതിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
ബ്രഹ്മോസിനെക്കാൾ റേഞ്ചുള്ള ബാലസ്റ്റിക് മിസൈലുകൾ ഇന്ത്യയുടെ കൈവശമുണ്ടെങ്കിലും പാക്കിസ്ഥാനിലെ പല മേഖലകളെയും ലക്ഷ്യമിടുമ്പോൾ കൂടുതൽ ദൂരപരിധിയും കൃത്യതയുമുള്ള മിസൈൽ അനിവാര്യമാണെന്ന നിഗമനമാണ് ർഘദൂര ബ്രഹ്മോസ് മിസൈൽ നിർമിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. പാക്കിസ്ഥാനുമായുള്ള സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകുന്നതാണ് പുതിയ തീരുമാനം.