യോഗിയുടെ റാലിക്കെത്തിയ മുസ്‌ലിം യുവതിയുടെ ബുര്‍ഖ പൊലീസ് ബലമായി അഴിച്ചുമാറ്റി, വീഡിയോ കാണാം

Webdunia
ബുധന്‍, 22 നവം‌ബര്‍ 2017 (10:17 IST)
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന സമ്മേളനത്തില്‍ എത്തിയ മുസ്‌ലിം യുവതിയുടെ ബുര്‍ഖ പൊലീസ് ബലമായി അഴിച്ചു മാറ്റി. ബിജെപി പ്രവര്‍ത്തകയായ സയ്‌റയുടെ പര്‍ദ്ദയാണ് പൊലീസ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇതിനെതിരെ നിരവധി പ്രവത്തകര്‍ രംഗത്ത് വന്നു.
 
വേദിയില്‍ എത്തുന്നതിന് മുന്‍പ് തലയില്‍ ഷാള്‍ ചുറ്റിയാണ് സയ്‌റ എത്തിയത്. എന്നാല്‍ വേദിയില്‍ എത്തിയതിന് ശേഷം ഷാള്‍ മാറ്റി തുടര്‍ന്ന് ബുര്‍ഖ കണ്ട പൊലീസുകാര്‍ അടുത്ത് വന്ന് ബുര്‍ഖ അഴിച്ച് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article