കടക്കെണി: കൗമാരക്കാരിയായ മകളെ അമ്മ ഒരുലക്ഷം രൂപയ്ക്ക് വിറ്റു; രക്ഷപെട്ട് തിരിച്ചെത്തി, ഒരു വയസുകാരനായ സഹോദരനെയും വിറ്റെന്ന് പെൺകുട്ടി

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (13:47 IST)
ഒരു ലക്ഷം രൂപയ്ക്ക് പതിനഞ്ചുകാരിയായ മകളെ കുട്ടിക്കടത്തുകാർക്ക് വിറ്റ് അമ്മ. ഡൽഹിയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് അമ്മ മകളെ വിറ്റത്. പെൺകുട്ടി അവിടെ നിന്ന് രക്ഷപെട്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറം ലോകമറിയുന്നത്. ഒരു മാസം മുൻപ് ഒരു വയസുള്ള തന്റെ അനിയനെയും അമ്മ വിറ്റേന്ന് പെൺകുട്ടി പറയുന്നു. 
 
ബധർപൂരിലെ സഹോദരിയുടെ വീട്ടിൽ പോകാൻ എന്നും പറഞ്ഞാണ് അമ്മ മകളെയും കൂട്ടിൽ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ മകളെ ഒരു ഹോട്ടലിൽ എത്തിക്കുകയും അവിടെ നിർത്തുകയുമായിരുന്നു. മറ്റൊരിടത്ത് പോകാനുണ്ടെന്ന് പറഞ്ഞാണ് അമ്മ അവിടെ നിന്ന് പോയത്. എന്നാൽ ഹോട്ടലിൽ നിന്ന് ഒരാൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയും അമ്മ തങ്ങൾക്ക് മകളെ വിറ്റു എന്നു പറയുകയുമായിരുന്നു. കൂട്ടിക്കൊണ്ട് പോയ വ്യക്തി വിവാഹ വസ്ത്രം ധരിക്കാൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. 
 
എങ്ങനെയോ രക്ഷപെട്ട പെൺകുട്ടി തിരിച്ച് വീട്ടിൽ എത്തുകയായിരുന്നു. അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍