കൊവിഡ് ചികിത്സക്കുള്ള മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിക്കും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 നവം‌ബര്‍ 2021 (17:50 IST)
കൊവിഡ് ചികിത്സക്കുള്ള മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിക്കും. കൊവിഡ് സ്ട്രാറ്റജി ഗ്രൂപ്പായ സിഎസ് ഐആര്‍ ചെയര്‍മാന്‍ ഡോ. രാം വിശ്വകര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യം മുതിര്‍ന്നവര്‍ക്കാണ് ഗുളിക നല്‍കുക. വാക്‌സിനേഷനേക്കാള്‍ ഈ ഗുളികകള്‍ ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് മരണസാധ്യതയും ആശുപത്രി ചികിത്സയും 89 ശതമാനം വരെ കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ രാജ്യങ്ങളില്‍ ഗുളിക മികച്ച ഫലം നല്‍കുമെന്നും നിര്‍മാതാക്കള്‍ എഫ്ഡിഎക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article