ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. യുഎസ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളത്തേ അഭിസംബോധന ചെയ്യാന്‍ മോഡിക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് എസ് പാര്‍ലമെന്റ് അംഗങ്ങള്‍ സ്പീക്കര്‍ക്ക് കത്തയച്ചു. യുഎസ് സാമാജികരായ എഡ് റോയ്സും ജോര്‍ജ് ഹോള്‍ഡിംഗുമാണ് സ്പീക്കര്‍ക്ക് കത്തയച്ചത്.
ദക്ഷിണേഷ്യയിലെ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയാണ് ഇന്ത്യയെന്നും , സ്വകാര്യ മേഖലയെ സഹായിക്കുമെന്നും ചുവപ്പു നാട കുറയ്ക്കുമെന്നുമുള്ള മോഡിയുടെ വാഗ്ദാനങ്ങള്‍ ഏറെ പ്രതീക്ഷനല്‍കുന്നതാണെന്നും കത്തില്‍ പറയുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും തന്ത്രപ്രധാനമായ സഖ്യമായിരിക്കും ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത് എന്ന് ഒബാമയും നേരത്തെ പറഞ്ഞിരുന്നു. മുമ്പ് മന്മോഹന്‍ സിംഗും യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.