‘ഹിന്ദി അടിച്ചേല്‍പ്പിക്കാനാകില്ല; മോഡി ശ്രദ്ധിക്കേണ്ടത് രാജ്യവികസനത്തില്‍’

വ്യാഴം, 19 ജൂണ്‍ 2014 (15:09 IST)
ഒരാളുടെ ആഗ്രഹത്തിനെതിരായി ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഡിഎംകെ നേതാവ് കരുണാനിധി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹിന്ദി ഭാഷയുടെ പ്രചാരണത്തിലല്ല മറിച്ച് രാജ്യത്തിന്റെ വികസനത്തിലാണ് ശ്രദ്ധിക്കേണ്ടത്.  
 
സര്‍ക്കാര്‍ വകുപ്പുകളും ഉദ്യോഗസ്ഥരും സോഷ്യല്‍ മീഡിയ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുപയോഗിക്കുമ്പോള്‍ ഹിന്ദി ഉപയോഗിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു കരുണാനിധി
 
ഹിന്ദി സംസാരിക്കാത്ത ആളുകളെ രണ്ടാം കിട പൗരന്മാരാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക