പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവാക്‌സിന്‍ സ്വീകരിച്ചു

ശ്രീനു എസ്
തിങ്കള്‍, 1 മാര്‍ച്ച് 2021 (09:29 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് ബയോടെകിന്റെ കൊവാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു. ഇന്ത്യ തദ്ദേശിയമായി നിര്‍മിച്ച വാക്‌സിനാണ് കൊവാക്‌സിന്‍. ഡല്‍ഹി എയിംസില്‍ നിന്നാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. പുതുച്ചേരിയില്‍ നിന്നുള്ള സിസ്റ്റര്‍ പി നിവേദയാണ് അദ്ദേഹത്തിന് വാക്‌സിന്‍ നല്‍കിയത്.
 
യോഗ്യരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിനെതിരെ നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അതിവേഗത്തില്‍ പോരാടിയെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ മുക്തമാക്കാമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
 
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ ഇന്നുമുതല്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. 10000 സര്‍ക്കാര്‍ ആശുപത്രികളിലും 20000 തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലുമാണ് വാക്സിന്‍ സൗകര്യം ഉള്ളത്. വാക്സിനെടുക്കാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്ന് അറിയിച്ചിട്ടുണ്ട്. 60വയസിനു മുകളില്‍ പ്രായം ഉള്ളവര്‍ക്കും പ്രമേഹം പോലുളള രോഗബാധിതര്‍ക്കും വാക്സിന്‍ നല്‍കും. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയാണ്. ഇതില്‍ 150 രൂപ വാക്‌സിനും 100രൂപ സര്‍വീസ് ചാര്‍ജുമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article