മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; വാക്‌സിനെടുക്കാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം

ശ്രീനു എസ്

തിങ്കള്‍, 1 മാര്‍ച്ച് 2021 (07:15 IST)
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. 10000 സര്‍ക്കാര്‍ ആശുപത്രികളിലും 20000 തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലുമാണ് വാക്‌സിന്‍ സൗകര്യം ഉള്ളത്. വാക്‌സിനെടുക്കാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്ന് അറിയിച്ചിട്ടുണ്ട്. 
 
60വയസിനു മുകളില്‍ പ്രായം ഉള്ളവര്‍ക്കും പ്രമേഹം പോലുളള രോഗബാധിതര്‍ക്കും വാക്‌സിന്‍ നല്‍കും. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയാണ്. ഇതില്‍ 150 രൂപ വാക്സിനും 100രൂപ സര്‍വീസ് ചാര്‍ജുമാണ്. 
 
രാജ്യത്ത് എല്ലായിടത്തും വാക്സിന് ഒരേനിരക്കായിരിക്കും. അതേസമയം കേരളത്തില്‍ വാക്സിന്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍