മാര്‍ച്ച് ഒന്നുമുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുന്നത് ഇവര്‍ക്കൊക്കെയാണ്

ശ്രീനു എസ്

ഞായര്‍, 28 ഫെബ്രുവരി 2021 (14:16 IST)
രാജ്യത്ത് 60 വയസുകഴിഞ്ഞവര്‍ക്കാണ് മാര്‍ച്ച് ഒന്നുമുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങുന്നത്. കൂടാതെ 45വയസിനു മുകളിലുള്ള പ്രമേഹവും രക്തസമ്മര്‍ദ്ദവും പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ നല്‍കു. വാക്‌സിന് സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കേണ്ടിവരും. 250 രൂപയാണ് വാക്‌സിന്റെ വില.
 
രണ്ടാം ഘട്ടത്തില്‍ 20000 സ്വകാര്യ ആശുപത്രികളിലാണ് വാക്‌സിനേഷന്‍ നടത്തുന്നത്. ജനുവരി 16 മുതലാണ് ഒന്നരക്കോടിയോളം വരുന്ന കൊവിഡ് മുന്നണി പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. അതേസമയം കേരളം ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായി തുടരുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍