ഛായാഗ്രാഹകന്‍ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു

ശ്രീനു എസ്

ഞായര്‍, 28 ഫെബ്രുവരി 2021 (16:47 IST)
ഛായാഗ്രാഹകന്‍ ടോണി ലോയ്ഡ് അരൂജ (43) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞദിവസം രാത്രി 11.30ന് കളമശേരി പൊലീസ് സ്റ്റേഷനു സമീപം ബൈക്കില്‍ നിന്ന് വീണാണ് അപകടം ഉണ്ടായത്. ബൈക്കില്‍ നിന്ന് വീണ ടോണിയുടെ തല ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ടുള്ള ടോണി രഹ്ന ഫാത്തിമയുടെ വിവാദ ചിത്രമായ ഏകയുടെ ഛായാഗ്രാഹകന്‍ കൂടിയായിരുന്നു. ചില ഷോര്‍ട്ട് ഫിലിമുകള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും സംസ്‌കാരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍