പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എന്‍ ഡി എ ഘടക കക്ഷിയായ ശിവസേന രംഗത്ത്. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്നയിലാണ് മൊഡിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനം എത്തിയത്. ശുചിത്വ ഭാരതമെന്ന പ്രചരണം നടത്തുന്ന പ്രധാനമന്ത്രി ആദ്യം സ്വന്തം എംപിമാരുടെ മ്ളേഛഭാഷണം മാറ്റാനാണ് ശ്രദ്ധി ക്കേണ്ടതെന്നാണ് സാമ്ന പറയുന്നത്. പുകയില ഉപയോഗം കാന്‍സറിനു കാരണമാകില്ലെന്ന് ബിജെപി എംപി ദിലീപ് ഗാന്ധിയുടെ പ്രസ്താവന വന്നതിനെ തുടര്‍ന്നാണ് സേന നിലപാട് അറിയിച്ചത്.
സ്വച്ഛ് ഭാരത് അഭിയാന് വഴി ഗാന്ധിയെ പോലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പ്രധാനമന്ത്രി ശുദ്ധീകരിക്കണം. പുകയില ഉപയോഗിക്കുന്നവര്‍ 100 വര് ഷത്തിലധികം ജീവിക്കുമെന്നാണ് ഗാന്ധിയുടെ അഭിപ്രായം. ഈ പരാമര് ശങ്ങള്ക്ക് ദിലീപ് ഗാന്ധിക്ക് നൊബേല്‍ സമ്മാനം നല്‍കേണ്ടതാണ്, സാ മ്നയിലെ ലേഖനം കൂട്ടിച്ചേര്‍ത്തു.