കടല്‍ക്കൊലകേസില്‍ ഇറ്റലിക്ക് മോഡിയുടെ മറുപടി. ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മത്തെവൊ റെന്‍സി മോഡിയോട് അഭ്യര്‍ഥിച്ചിരുന്നു.
വിഷയം കോടതിയുടെ പരിഗണനയിലാണെന്നും തക്കതായ വിധി ഉചിതമായ സമയത്ത് ഉണ്ടാകുമെന്നും മത്തെവൊ റെന്‍സിയെ മോഡി അറിയിച്ചു.
2012 ഫെബ്രുവരിയിലാണ് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മലയാളി മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. കേസില്‍ ഇപ്പോള്‍ ഇറ്റാലിയന്‍ നാവികര്‍ ജാമ്യത്തിലാണ്.