‘മത്സ്യത്തൊഴിലാളികളുടെ ജീവന്‍‌വച്ച് മോഡി കളിക്കുന്നു’

Webdunia
ചൊവ്വ, 4 നവം‌ബര്‍ 2014 (15:51 IST)
ശ്രീലങ്കയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് എംഡിഎംകെ നേതാവ് വൈകോ. മത്സ്യത്തൊഴിലാളികളുടെ ജീവന്‍വച്ചാണ് മോഡി കളിക്കുന്നത്.
 
ശ്രീലങ്കയോടുള്ള യുപിഎ സര്‍ക്കാരിന്റെ നയം തന്നെയാണ് എന്‍ഡിഎ സര്‍ക്കാരും തുടരുന്നത്. മത്സ്യത്തൊഴിലാളികളെ പുച്ഛത്തോടെ കാണാന്‍ ഇത് അവരെ പ്രേരിപ്പിക്കുകയാണെന്നും വൈകോ കുറ്റപ്പെടുത്തി. എന്‍ഡിഎ സഖ്യകക്ഷി കൂടിയാണ് എംഡിഎംകെ.
 
ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ടും എന്തിനാണ് ശ്രീലങ്കയുമായി പ്രതിരോധ കരാറിന് ശ്രമിക്കുന്നതെന്ന് താന്‍ മോഡിയോട് ആരാഞ്ഞു. തമിഴ് മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നിസാരമായി കാണരുതെന്നും വൈകോ കൂട്ടിച്ചേര്‍ത്തു.
 
മയക്കുമരുന്ന് കടത്തിയെന്ന കുറ്റം ചുമത്തിയാണ് അഞ്ച് തമിഴ് മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞയാഴ്ച ശ്രീലങ്കന്‍ കോടതി വധശിക്ഷ വിധിച്ചത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.